മഹാനായ മമ്പുറം തങ്ങളുടെ അരികിൽ ഒരു നാടൻ മനുഷ്യൻ ചെന്ന് പറഞ്ഞു : തങ്ങൾ അവർകളേ എനിക്ക് ശരീഅത്ത്, ത്വരീഖത്ത്, ഹക്കീക്കത്ത്, മ അ്രിഫത്ത് എന്നിവ പറഞ്ഞ് തരണം."
അപ്പോൾ തങ്ങൾ പറഞ്ഞു : 'ശരി, പറഞ്ഞ് തരാം. അതിന് താങ്കൾ കോഴിക്കോട് കടപ്പുറത്തേക്ക് ചെന്ന് നിൽക്കുക. അല്പം കഴിയുമ്പോൾ ഒരാൾ വരും. അദ്ദേഹത്തെ അടിക്കുക. വീണ്ടും അവിടെ നിൽക്കുക. കുറച്ച് കഴിയുമ്പോൾ വീണ്ടും ഒരാൾ വരും. അദ്ദേഹത്തെയും അടിക്കുക. വീണ്ടും അവിടെ നിൽക്കണം. കുറച്ച് കഴിയുമ്പോൾ വീണ്ടും ഒരാൾ വരും.! അയാളെയും പഴയ പോലെ അടിക്കുക.! പിന്നെയും അവിടെ നിൽക്കണം. അപ്പോൾ വീണ്ടും ഒരാൾ വരും. അയാളെയും എല്ലാവരെയും ചെയ്ത പോലെ അടിക്കുക. അതിനു ശേഷം ഇങ്ങോട്ട് വരിക.
ആ മനുഷ്യൻ മമ്പുറം തങ്ങൾ പറഞ്ഞ് പോലെ കോഴിക്കോട് കടപ്പുറത്ത് ചെന്ന് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതാ ഒരു മനുഷ്യൻ വരുന്നു. അയാൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് തങ്ങൾ പറഞ്ഞ പോലെ ഒരൊറ്റ അടി കൊടുത്തു. അടിച്ചുടൻ തന്നെ തിരിച്ച് അയാളും അതു പോലെ ഒരൊറ്റ അടി.!!! അടിച്ച ശേഷം അയാൾ പോയി.! ആ മനുഷ്യന് ആകെ പരിഭ്രമമായി.! ആദ്യത്തെ ആളെ അടിച്ചപ്പൊ തന്നെ ഇങ്ങനെ.! ഇനി മൂന്നു പേരെ കൂടി ഇതു പോലെ അടിക്കേണ്ടതുണ്ട്.! എന്തായാലും തങ്ങൾ പറഞ്ഞ നിലക്ക് അവിടെ നിൽക്കാൻ തീരുമാനിച്ചു. !
വീണ്ടും അവിടെ നിന്നപ്പോൾ രണ്ടാമതൊരാൾ വന്നു. അയാളെയും ഒരൊറ്റ അടി കൊടുത്തു. പക്ഷേ. അദ്ദേഹം തിരിച്ചടിച്ചില്ല. ക്ഷമ കൈ കൊണ്ടു.! അദ്ദേഹം ദേഷ്യപ്പെട്ടു'നിങ്ങൾ എന്തിനാണ് എന്നെ അടിച്ചത്.?' എന്ന് പരിഭവത്തോടെ ചോദിച്ച ശേഷം അദ്ദേഹവും പോയി.
പിന്നീട് മൂന്നാമതൊരാൾ വന്നു.അദ്ദേഹത്തെയും അടിച്ചു. അദ്ദേഹത്തെ അടിച്ചപ്പോൾ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. അദ്ദേഹവും പോയി.!
പിന്നീട് നാലാമതൊരു മനുഷ്യൻ വന്നു. തങ്ങൾ പറഞ്ഞ പോലെ നാലാമത്തെ ആളെയും അടിച്ചു. അദ്ദേഹത്തെ അടിച്ചപ്പോൾ അദ്ദേഹം ആ അടി അറിഞ്ഞതേ ഇല്ല.!
ഈ നാല് സംഭവങ്ങളും മനസിലാക്കിയ ശേഷം അദ്ദേഹം മമ്പുറം തങ്ങളുടെ അരികത്തേക്ക് തിരിച്ചു പോയി. നടന്ന അനുഭവങ്ങളെല്ലാം വിവരിച്ചു. അപ്പോൾ മമ്പുറം തങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണ്.
ആദ്യം വന്ന മനുഷ്യനെ തല്ലിയപ്പോൾ അദ്ദേഹംതിരിച്ചു തല്ലി. അതാണ് ശരീഅത്ത്. ശരീഅത്തിൽ അതിനുള്ള അനുവാദമുണ്ട്. തല്ലിയാൽ അതേ രൂപത്തിൽ പ്രതികാരം ചെയ്യാം.
രണ്ടാമത്തെ ആളെ തല്ലിയപ്പോൾ അദ്ദേഹം പരിഭവത്തോടെ പ്രതികരിച്ചു;പക്ഷേ തിരിച്ചു തല്ലിയില്ല. അദ്ദേഹമാണ് ത്വരീഖത്ത്. 'ക്ഷമ.' ക്ഷമയാണ് ത്വരീഖത്തിന്റെ അടിസ്ഥാനം.!
മൂന്നാമത്തെ ആളെ താങ്കൾ അടിച്ചപ്പോൾ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്.! ആ അടി അള്ളാഹുവിന്റെ ഭാഗത്ത് നിന്നുള്ള ഒരു തീരുമാനമായാണ് അദ്ദേഹം കണ്ടത്. അതാണ് ഹക്കീക്കത്ത്. ഖൈറും ഷറും മിനള്ളാഹി ത ആലാ - നന്മയായാലുംതിന്മയായാലുംഅത് അള്ളാഹുവിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനമാണ്.
വീണ്ടുംഅവസാനംവന്ന മഹാനെ അടിച്ചപ്പോൾ അദ്ദേഹംഅത് അറിഞ്ഞത് പോലുമില്ല.! അതാണ് സാക്ഷാൽ മ അ്രിഫത്ത്.!!!! ഓരുടെ ഹൃദയത്തിൽ ഇല്ലള്ളാഹ് എന്ന ചിന്തയല്ലാതെ ഒന്നുമില്ല.!!!
ഷരീഅത്ത്, ത്വരീഖത്ത് , ഹക്കീക്കത്ത്, മ അ്രിഫത്ത് എന്നിവയെ കുറിച്ച് അറിയാൻ വന്ന ഒരു സാധാരണക്കാരന് ഖുത്തുബു സമാൻ മമ്പുറം തങ്ങൾ പഠിപ്പിച്ചതാണ് ഈ വിധം.

Comments
Post a Comment